ഡിയോറിയ( ഉത്തര്‍പ്രദേശ്): ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയത്. ഷെല്‍ട്ടര്‍ ഹോം നടത്തിവന്ന ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു.
സിബിഐ നടത്തിയ അന്വേഷണത്തിനു പിന്നാലെ ഷെല്‍ട്ടര്‍ ഹോമിന്റെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടതോടെയാണ് ഹോമിനുള്ളിലെ അടിമജീവിതം വെളിച്ചത്തെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള ഉത്തരവുമായി ചെന്ന പോലീസ് സംഘത്തോട് മോശമായി പെരുമാറി തിരിച്ചയച്ചെന്ന് എസ്പി റോഹന്‍ പി കനയ് അറിയിച്ചു. അതിനു പിന്നാലെ ഒരു പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ടതോടെയാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചെത്താകുന്നത്.
സ്ഥാപന ഡയറക്ടര്‍ ഗിരിജ ത്രിപാദിയേയും ഭാര്യയേയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞു മാസം മുസാഫര്‍ നഗറില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ ലൈംഗീകമായി പീഡനത്തിനിരയാക്കി വന്ന 44 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
from mangalam.com https://ift.tt/2vEQ4ln
via IFTTT
No comments:
Post a Comment