കേരളം മഴയില്‍ മുങ്ങി; 22 മരണം, പലയിടത്തും ഉരുള്‍പൊട്ടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

കേരളം മഴയില്‍ മുങ്ങി; 22 മരണം, പലയിടത്തും ഉരുള്‍പൊട്ടല്‍

കാലവർഷം കലി തുള്ളിയപ്പോൾ സംസ്ഥാനത്ത് ദുരന്തപ്പെരുമഴ. വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയിൽ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടി. ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഉൾപ്പെടെ 24അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. അടിമാലിയിൽ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയിൽ ഉരുൾപൊട്ടി അഞ്ചുപേർ മരിച്ചു. വയനാട്ടിൽ മൂന്നു പേരും കോഴിക്കോട് ജില്ലയിൽ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടർ 26 വർഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാർ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയർത്തി. രണ്ടു മണിക്കൂർ നേരം വിമാനങ്ങൾ സർവീസ് നടത്തിയില്ല. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. എറണാകുളം ജില്ലയിലെ 10 ക്യാമ്പുകളിലായി 600 ൽ പരം പേരെ പാർപ്പിച്ചിട്ടുണ്ട്. പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകരെ വിലക്കി. പാലക്കാട് നഗരത്തിൽ വെള്ളം കയറി. മലമ്പുഴ ഡാം തുറന്നു വിട്ടതിനാൽ ഭാരതപ്പുഴയിലും കൽപ്പാത്തിപ്പുഴയിലും ജലനിരപ്പുയർന്നു. മലപ്പുറം വണ്ടൂരിൽ റോഡ് ഒലിച്ചുപോയി. കോഴിക്കോട് - ഗൂഡല്ലൂർ റോഡിൽ വെള്ളം പൊങ്ങിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി കനത്തമഴ ഏറ്റവും നാശം വിതച്ചത് ഇടുക്കി ജില്ലയിലാണ്. ജില്ലയിൽ ആകെ 11 മരണം. ഏഴ് പേരെ കാണാതായി. ഇടുക്കി അടിമാലി കൂമ്പൻ പാറക്ക് സമീപം ഉരുൾപൊട്ടലിൽ മരിച്ച അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. പാത്തുമ്മ(65), മുജീബ്(38), ഷമീന(35) നിയ(7) മിയ(5) എന്നിവരാണ് മരിച്ചത്. കൊരങ്ങട്ടിൽ മോഹനൻ കുറുമ്പനക്കൽ(52), ഭാര്യ ശോഭന(41) എന്നിവരും മരിച്ചു. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേർ മരിച്ചു. ഇടുക്കി അടിമാലി കൂമ്പൻ പാറക്ക് സമീപം 5 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾ പൊട്ടിയ സ്ഥലത്തെ ദൃശ്യം - പി.പി.ബിനോജ് മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. രാജപുരം ക്രിസ്തുരാജ് എൽ.പി സ്കൂളിനു സമീപം ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തിൽ വീട്ടിൽ മീനാക്ഷി അവരുടെ മകൻ രാജൻ, മകൾ ഉഷ എന്നിവരെയാണ് കാണാതായത്. കഞ്ഞിക്കുഴി വിലേജ് ചുരുളിൽ ഉരുൾ പൊട്ടലിൽ രണ്ടുപേർ മരിച്ചു. കൊന്നത്തടി വില്ലേജിൽ അഞ്ച് വീടുകൾ പൂർണമായും തകർന്നതിനെ തുടർന്ന് 12 പേരെ പന്നിയാർകുട്ടി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. മണ്ണിടിച്ചലിനെ തുടർന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്. നേര്യമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഉടുമ്പൻചോല റോഡ്, രാജാക്കാട് പൊൻമുടി റോഡ്, രാജാക്കാട്- എ.എം.സി.എച്ച് സിറ്റി, ചെമ്മണ്ണാർ- ഉടുമ്പൻചോല എന്നീ റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ മുരിക്കാശേരി രാജപുരത്തെ ഉരുൾപൊട്ടൽ. മലപ്പുറം ഇന്നു പുലർച്ചെ നിലമ്പൂർ ചെട്ട്യാംപാറ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താൻ ജില്ലാ ഭാരണകൂടം സൈന്യത്തിന്റെ സഹായം തേടി. നിലമ്പൂർ ടൗണിൽ മൂന്നിടത്ത് വെള്ളം കയറിയതിനാൽ ഗതാഗതം സ്തംഭിച്ചു. കാളികാവ്, കരുവാരക്കുണ്ട് വനമേഖലകളിൽ വ്യാപകമായി ഉരുൾപൊട്ടൽ ഉണ്ടായതിനാൽ ചാലിയാറിൽ മൂന്നു മീറ്ററോളം ജലനിരപ്പ് ഉർന്നു. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിലമ്പൂർ-വണ്ടുർ റോഡിലെ വടക്കുംപാടം നായാട്ടുകല്ലിൽ റോഡ് പ്രളയത്തിൽ തകർന്ന് ഒലിച്ചുപോയി. മണ്ണിടിച്ചിലിൽ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ് നശിച്ചു. ചാലിയാറും പോഷക നദികളും കരകവിഞ്ഞൊഴുകുന്നു. അന്തർസംസ്ഥാന പാതകളിലടക്കം വെള്ളം കയറി ഗതാഗതം മുടങ്ങി നിലമ്പൂർ വഴിക്കടവ് വഴിയുള്ള ലോറി ഗതാഗതം തടയുമെന്ന് സ്പീക്കർ ശ്രരാമകൃഷ്ണൻ അറിയിച്ചു നിലമ്പൂരിലും കൊണ്ടോട്ടിയിലുമായി 20 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രക്ഷാ പ്രവർത്തനത്തിന് സൈന്യവും ദേശീയ ദുരന്തനിവാരണ സേനയുംഎത്തിയിട്ടുണ്ട് വണ്ടൂരിൽ റോഡ് വെള്ളത്തിൽ ഒലിച്ചുപോയി വയനാട് മലബാർ മേഖലയിൽ ഏറ്റവുമധികം ദുരന്തം വിതച്ചത് വയനാട് ജില്ലയിലാണ്. ജില്ലാ കളക്ടർ റെഡ് അലർട്ട്(അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. ജില്ല ഏറെക്കുറെ പൂർണമായും ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തും. വ്യോമസേനയുടെ രണ്ടു വിമാനങ്ങളിലാണ് ഇവരെത്തുക. ജില്ലയിൽ മഴക്കെടുതിയിൽ മൂന്ന് മരണം. വൈത്തിരിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, പാൽചുരം എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം ഇടയിക്കിടെ സ്തംഭിച്ചു. താമരശേരി. കുറ്റ്യാടി ചുരങ്ങളിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. ദുരന്ത പ്രതികരണ സേനയുടെ രണ്ട് ടീം ഇന്ന് വൈകീട്ടെത്തും. രണ്ട് സംഘങ്ങളിലായി 100 പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തുക. വയനാട്ടിൽ രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയിൽ പെയ്തത്. വൈത്തിരിയിൽ ഉരുൾപൊട്ടിയപ്പോൾ കോഴിക്കോട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കണ്ണപ്പൻകുണ്ടിൽ ഒരു യുവാവ് മരിച്ചു. യുവാവും കാറും ഒഴുക്കിൽ പെടുകയായിരുന്നു. കണ്ണപ്പൻകുണ്ട് പുഴ ഗതിമാറിയൊഴുകി, 52 കുടുംബങ്ങളെ മാറ്റി മാർപ്പിച്ചു. ഹെക്ടർ കണക്കിന് കൃഷി നശിച്ചു ചൂരടി മലിയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കുറ്റ്യാടി-വയനാട് റോഡിന്റെ ഭാഗങ്ങൾ ഒലിച്ചുപോയി. കക്കയം ഡാം തുറന്നതിനാൽ 27 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പോകുന്ന വലിയ വാഹനങ്ങൾക്കുള്ള വിലക്ക് തുടരും. മലയോര പ്രദേശങ്ങൾ വഴിയുള്ള യാത്രയിൽ അതീവ ജാഗ്രത പുലർത്താൻ കളക്ടറുടെ നിർദേശം. തകർന്നു കിടക്കുന്ന താമരശേരി ചുരം എറണാകുളം കോലഞ്ചി കുന്നുക്കുരുടിയിൽ ഒഴുക്കിൽ പെട്ട് രണ്ട് മരണം. വിദ്യാർത്ഥികളായ മണ്ണൂർ കൊല്ലേരി മൂലയിൽ ഗോപീകൃഷ്ണനും(17) കൊച്ചി കണ്ടൻകടവ് കോയിൽപറമ്പിൽ അലനനു(17)മാണ് മരിച്ചത്. ഇടമലയാറിലെ വെള്ളം നിറഞ്ഞ് മുളവുകാട് കായൽ അപകടാവസ്ഥയിൽ. പെരിയാർ കരകവിഞ്ഞ് ഒഴുകിയതിനാൽ ആലുവ മണപ്പുറവും ശിവക്ഷേത്രവം വെള്ളത്തിൽ മുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഏറെ നേരം വിമാന സർവീസുകൾ മുടങ്ങി. ആദ്യഘട്ടത്തിൽ വിമാനം ഇറങ്ങുന്നതു റദ്ദാക്കിയപ്പോൾ പിന്നീട് പുറപ്പെടുന്നതും വിലക്കി. എങ്കിലും വൈകുന്നേരത്തോടെ വിമാനസർവീസ് പുനഃരാരംഭിച്ചു. എറണാകുളം ഒക്കൽ തുരുത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർ ക്യാമ്പ് ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്യുന്നു. നെടുമ്പാശേരിയിൽ വിമാനസർവീസ് നിർത്തിവെച്ചു പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ 150 സെന്റി മീറ്റർ ഉയർത്തിയതോടെ ജില്ലയിൽ പലയിടത്തും മിന്നൽപ്രളയം. നഗരത്തിൽ പലയിടത്തും കടകളിൽ വെള്ളം കയറി. കൽപ്പാത്തി പുഴയിൽ വെള്ളം കവിഞ്ഞു. പുഴയുടെ കൈവഴികൾ നിറഞ്ഞതോടെ ഒലവക്കോട് ജങ്ഷൻ വെള്ളത്തിലായി. കഞ്ചിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി. വെള്ളപ്പാച്ചിലിൽ റെയിൽവേ ട്രാക്ക് ഒഴുകിപ്പോയി. ആളിയാർ അണക്കെട്ടിൽനിന്ന് 5000 അടി വെള്ളം ഭാരതപ്പുഴയിൽ എത്തുന്നുണ്ട്. ജലനിരപ്പുയർന്നതിനെ തുടർന്ന് സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പോത്തുണ്ടി ഡാം, മംഗലം ഡാം എന്നിവയും തുറന്നിട്ടുണ്ട്. ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രദേശത്തെറോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മലമ്പുഴ ഡാം ഷട്ടർ നൂറ്റിയമ്പത് സെന്റീമീറ്റർ ഉയർത്തിയപ്പോൾ ആർത്തലച്ചുവരുന്ന വെള്ളം -ഫോട്ടോ: മനോജ് പുതുപ്പാടി. പാലക്കാട് നഗരം വെള്ളത്തിൽ മലമ്പുഴ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നപ്പോൾ കണ്ണൂർ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളാണ് ഇതുവരെയുണ്ടാകാത്ത പ്രളയത്തിന് സാക്ഷ്യം വഹിക്കുന്നത്. അയ്യൻകുന്ന്, ആറളം, ഇരിട്ടി, കൊട്ടിയൂർ, കേളകം, കണിച്ചാർ, കരിക്കോട്ടക്കരി തുടങ്ങിയ പഞ്ചായത്തുകളിലാണ് വൻ നശനഷ്ടം. ഈ മേഖലകളിലുടനീളം 12 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നാല് വീടുകൾ പൂർണമായും നശിച്ചു. നആറളം തുരുത്തും കേളകവും പൂർണമായും വെള്ളത്തിനടയിലായിട്ടുണ്ട്. കണിച്ചാർ ടൗണിൽ വെള്ളം കയറി്. ബാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂരിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിൽ ഏഴിടത്തായി ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഗതാഗതം പൂർണമായും തടസപെട്ടു. കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞപ്പോൾ -ഫോട്ടോ: സി. സുനിൽകുമാർ. കൊട്ടിയൂർ മേഖലയിൽനിന്ന് നൂറോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പലയിടത്തും ഉരുൾപൊട്ടൽ. പറശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി. കൊട്ടിയൂരിൽ ഒരു കെട്ടിടം ഇടിഞ്ഞുവീണു. മലയോര മേഖലയിൽ കനത്ത നാശനഷ്ടം. ശ്രീകണ്ഠാപുരത്ത് നൂറിലേറെ കടകൾ വെള്ളത്തിനടിയിലായി. കനത്തമഴയിൽ കണ്ണൂർ തളിപ്പറമ്പ് ചപ്പാരപ്പടവിൽ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ. -ഫോട്ടോ: റിദിൻ ദാമു കൊട്ടിയൂർ നെല്ലിയോടിയിൽ ഉരുൾപൊട്ടിയപ്പോൾ പത്തനംതിട്ട ശബരിഗിര ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്. ജലനിരപ്പ് 986 മീറ്റർ. 3 അടി കൂടി നിറഞ്ഞാൽ പരമാവധി സംഭരണശേഷിക്കു മുകളിലാവും. ശബരിഗിരിയുടെ ഭാഗമായ കക്കിയുടെ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കക്കി, പമ്പ നദികളിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയർന്നു. പമ്പ കൂടി തുറന്നാൽ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരും. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലുള്ളവർക്കായിരിക്കും ബുദ്ധിമുട്ടു നേരിടേണ്ടി വരിക. പമ്പാ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും അധികം വെള്ളം ഇത്തവണ അതിരപ്പിള്ളിയിലെത്തി. വെള്ളം ഉയർന്നത് കാരണം അതിരിപ്പിള്ളിയിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഒരാചയ്ക്കിടെ രണ്ടാം തവണയാണ് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടുന്നത്. പെരിങ്ങൽകുത്ത്, ഷോളയാർ അണക്കെട്ടുകൾ തുറന്നതും മലയോര മേഖലയിൽ മഴപെയ്തതും അതിരിപ്പിള്ളി നിറഞ്ഞ് കവിയാൻ കാരണമായി. വാഴച്ചാൽ, ചാപ്പ വെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞു അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ ഗതാഗതത്തിന് നിയന്ത്രണം കുതിരാൻ തുരങ്കത്തിനു മുകളിൽ മല ഇടിഞ്ഞുവീണു. ആലപ്പുഴ ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വച്ചു. ജലോത്സവം 18-നും 21-നും ഇടയിൽ നടത്താൻ സാധ്യത. ജില്ലയിൽ നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം എം.ജി സർവ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. content highlights:monsoon hit kerala again 22 dead, dams opened, landslide and floods affected many districts


from mathrubhumi.latestnews.rssfeed https://ift.tt/2KHJ6BD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages