സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 22 ഡാമുകള്‍ തുറന്നു; ഇതുവരെ 20 മരണം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 22 ഡാമുകള്‍ തുറന്നു; ഇതുവരെ 20 മരണം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാന അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 22 ഡാമുകള്‍ ഇതിനകം തുറന്നുകഴിഞ്ഞു. 12.30 ഓടെ ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കും. ഇതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയച്ചത്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ മാത്രം 20 പേര്‍ മരണമടഞ്ഞു. ഇടുക്കി 11, മലപ്പുറം ആറ്, കോഴിക്കോട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ. ചെറുതോണി അടക്കമുള്ള ഷട്ടറുകള്‍ തുറക്കും. ട്രയല്‍ റണ്‍ കാണാന്‍ ആളുകള്‍ അപകടകരമായ സാഹചര്യത്തിലേക്ക് പോകരുതെന്നും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ക്ക് ജില്ലകളില്‍ പ്രത്യേക ചുമതല നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങും. ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി.



from mangalam.com https://ift.tt/2MbqdvI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages