17 ദിവസത്തിനിടയില്‍ മരണം 164 ; 50,000 കുടുംബങ്ങളിലെ രണ്ടു ലക്ഷം ദുരിതാശ്വാസ ക്യാമ്പുകളില്‍ ; ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

17 ദിവസത്തിനിടയില്‍ മരണം 164 ; 50,000 കുടുംബങ്ങളിലെ രണ്ടു ലക്ഷം ദുരിതാശ്വാസ ക്യാമ്പുകളില്‍ ; ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 17 ദിവസത്തിനിടയില്‍ ജീവന്‍ നഷ്ടമായത് 164 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ 52,856 കുടുംബങ്ങളിലെ 2,23000 പേര്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്നും അതീവ ഗുരതരമായ സാഹചര്യമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതില്‍ റവന്യൂ വകുപ്പുകളുടെ യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വകുപ്പുകളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ചില മേഖലകളില്‍ ഏകോപനം സാധ്യമായില്ലെന്നും സ്ഥിതിഗതികള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ ഇപ്പോള്‍ അനേകം പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടെന്ന് യോഗം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കിലൂം പലയിടത്തും ഇപ്പോഴും ആള്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പി എച്ച കുര്യന്‍ വകുപ്പ് മേധാവികള്‍ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിവയരാണ് യോഗത്തില്‍ പങ്കെുടത്തത്.



from mangalam.com https://ift.tt/2OL9rBl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages