തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്കുള്ള ഇ.പി ജയരാജന്റെ മടങ്ങിവരവ് ഉറപ്പായി. ജയരാജന്‍ 14ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. വ്യവസായ വകുപ്പ് ജയരാജന് ലഭിക്കുമെന്നും സൂചനയുണ്ട്. മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പ് പദവി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17ന്) സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന സൂചന. എന്നാല്‍ കര്‍ക്കിടകം കഴിയാന്‍ കാത്തിരിക്കുന്നു എന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് 14ന് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്.
ജയരാജന് വ്യവസായ വകുപ്പ് നല്‍കുന്നതോടെ എ.സി മൊയ്തീന് തദ്ദേശസ്വയം ഭരണ വകുപ്പ് കൈമാറിയേക്കും. നിലവില്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടിജലീലിന് ഉന്നത വിദ്യാഭ്യാസവും ന്യുനപക്ഷ ക്ഷേമവും ലഭിക്കും.
from mangalam.com https://ift.tt/2nqA6HK
via IFTTT
No comments:
Post a Comment