പ്രളയം; 14 ദിവസം കൊണ്ട് ദുരിതാശ്വാസ നിധിലേയ്ക്ക് എത്തിയത് 713.92 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയം; 14 ദിവസം കൊണ്ട് ദുരിതാശ്വാസ നിധിലേയ്ക്ക് എത്തിയത് 713.92 കോടി

തിരുവനന്തപുരം : നാടിതുവരെ കണ്ട പ്രളയത്തില്‍ കൈത്താങ്ങായി 14 ദിവസം കൊണ്ട് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് 713.92 കോടി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്തിന് ലഭിക്കുക.

ആഗസ്റ്റ് 14 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയ തുകയില്‍ 3.91 ലക്ഷത്തോളം വിവിധ വ്യക്തികളില്‍ നിന്നുള്ളതാണ്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി തിങ്കളാഴ്ച മാത്രം ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് 5.6 കോടിയാണ്. ആകെ ലഭിച്ചിട്ടുള്ള 713.92 കോടിയില്‍ 132.62 കോടി ബാങ്ക്‌വഴിയുള്ളതാണ്. ഓണ്‍ലൈനിലൂടെ എത്തിയയ് 43 കോടി. ഇതിനു പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയ സംഭാവന 518.24 കോടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പണമായും, ചെക്കായും, ഡ്രാഫ്റ്റായും കിട്ടിയിരിക്കുന്നത് 20 കോടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സംഭാവന ചെയ്യാനായി എന്ന വെബ്‌സൈറ്റാണ് ഒരുക്കിയിരിക്കുന്നത്.

മുന്‍ വര്‍ഷം ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ 104 കോി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത്.



from mangalam.com https://ift.tt/2wmLd9z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages