കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നത് പരിശോധിക്കണമെന്ന് സുപ്രീംകോടതി, അന്തിമ തീരുമാനം നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നത് പരിശോധിക്കണമെന്ന് സുപ്രീംകോടതി, അന്തിമ തീരുമാനം നാളെ

ന്യൂഡല്‍ഹി: അതിശക്തമായ മഴ തുടരുന്ന അതീവഗുരുതര സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്് പരമാവധി സംഭരണശേഷി കവിഞ്ഞതോടെ സുപ്രീംകോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സ്വദേശിയായ റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ കേന്ദ്രസമിതി യോഗം ചേര്‍ന്ന് നാളെ ഉച്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിലെ സാഹചര്യത്തില്‍ നിന്ന് 139 അടിയായി കുറച്ച് നിലനിര്‍ത്തുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതി തീരുമാനം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ 142 അടിയായി നിലനിര്‍ത്തണമെന്ന് കടുംപിടുത്തം പിടിക്കരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സമിതി നാളെ യോഗം ചേരണമെന്ന് കോടതിയുടെ നിര്‍ദേശം. നാളെ ഉച്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാളെ രണ്ടുമണിക്ക് വിഷയം പരിഗണിച്ച് സുപ്രീംകോടതി അന്തിമതീരുമാനം അറിയിക്കും.

ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയും യോഗം ചേരണം. ജലം ഒഴുക്കി വിടുന്നതിനു മുമ്പ് അടിയന്തിര സാഹചര്യം നേരിടാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നു ദുരന്തനിവാരണ ഉപസമിതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.



from mangalam.com https://ift.tt/2MR6EpA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages