ജക്കാര്‍ത്ത: രോഗം മാറാനായി മന്ത്രവാദിയുടെ അരികില്‍ കൊണ്ടുവിടുകയും പിന്നീട് കാണാതാകുകയും ചെയ്യപ്പെട്ട പെണ്‍കുട്ടിയെ 15 വര്‍ഷത്തിന് ശേഷം മന്ത്രവാദിയുടെ വീടിന് അടുത്തുള്ള ഗുഹയില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയെന്ന് ആരോപിച്ച് ഒന്നര ദശാബ്ദക്കാലത്തോളം സിദ്ധന്‍ യുവതിയെ ലൈംഗികാടിമയാക്കി വെച്ചിരിക്കുകയായിരുന്നു. ലൈംഗികചൂഷണത്തെ തുടര്‍ന്ന് പല തവണ യുവതിയെ ഗര്‍ഭഛിദ്രത്തിനും ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്തോനേഷ്യയിലെ ഒരു ഉള്‍നാടന്‍ പ്രദേശമായ സുലാവെസി പ്രവിശ്യയില്‍ മുഹമ്മദ് ഇഖ്ബാല്‍ അല്‍ഖാദുസി എന്നയാള്‍ പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി വെച്ചിരിക്കുകയായിരുന്നു. കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 13 വയസ്സായിരുന്നു പ്രായം. രോഗാതുരയായ മകളെ മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ വീട്ടില്‍ ഉപേക്ഷിച്ച് പോയത്. എന്നാല്‍ അതിന് ശേഷം മകള്‍ ഒരിക്കലും തിരിച്ചുവന്നില്ലെന്ന് മാത്രം. പെണ്‍കുട്ടി ജോലി തേടി ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോയെന്നായിരുന്നു മന്ത്രവാദി മാതാപിതാക്കളെ അറിയിച്ചിരുന്നത്.
15 വര്‍ഷത്തിന് ശേഷം ഈയാഴ്ച മന്ത്രവാദിയുടെ വീടിനടുത്ത് ഒരു ഗുഹയില്‍ കണ്ടെത്തിയപ്പോള്‍ 28 വയസ്സായി പ്രായം. ഇക്കാലമത്രയും മന്ത്രവാദി യുവതിയെ ഗുഹയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്ത് അമ്രിന്‍ എന്ന ആണ്‍കുട്ടിയുടെ ജിന്ന് ശരീരത്ത് കൂടിയിരിക്കുകയാണ് എന്ന് വിശ്വസിപ്പിച്ച് ഞായറാഴ്ച പോലീസ് രക്ഷിക്കുന്നത് വരെ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. മന്ത്രവാദി യുവതിയെ അമ്രിന്‍ എന്ന ആണ്‍കുട്ടിയുടെ ചിത്രം കാട്ടി അത് അവളുടെ കാമുകനായിരുന്നു എന്ന് പറഞ്ഞായിരുന്നു ബ്രെയിന്‍വാഷ് ചെയ്തത്. തന്റെ ശരീരത്ത് അമ്രാന്റെ ആത്മാവ് കയറിയെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ പല തവണ ലൈംഗിക ചൂഷണത്തിനും ഇരയാക്കി.
വലിയ കല്ലുകൊണ്ട് അടയ്ക്കപ്പെട്ട ഗുഹയിലായിരുന്നു യുവതി പകല്‍ സമയം ചെലവഴിച്ചിരുന്നത്. രാത്രികാലങ്ങളില്‍ മന്ത്രവാദിയുടെ വീടിന് സമീപം തന്നെയുള്ള മറ്റൊരു കുടിലില്‍ എത്തും. ഇക്കാലങ്ങളില്‍ പല തവണ യുവതി ഗര്‍ഭിണിയാകുകയും മന്ത്രവാദി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന കുറ്റം തെളിയിക്കപ്പെട്ടാല്‍ മന്ത്രവാദയെ 15 വര്‍ഷത്തെ തടവിന് ശിക്ഷിക്കും.
അതേസമയം തടവിലാക്കപ്പെട്ട യുവതിയുടെ സഹോദരിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു എന്ന് വിവരത്തേക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മന്ത്രവാദിയുടെ മകനെയാണ് ഇവര്‍ വിവാഹം കഴിച്ചിരുന്നതെന്നും ഇവര്‍ ഇക്കാര്യത്തില്‍ മന്ത്രവാദിക്ക് ഒത്താശ ചെയ്‌തെന്നുമാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. അതേസമയം മന്ത്രവാദി ഗ്രാമത്തില്‍ ഏറെ ബഹുമാനിതന്‍ ആണെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ ഇരകള്‍ ഉണ്ടാകാമെന്നും വിലയിരുത്തലുകളുണ്ട്.
from mangalam.com https://ift.tt/2vvyZem
via IFTTT
No comments:
Post a Comment