ഇ പി ജയരാജ​ന്റെ മന്ത്രിപദത്തിന് ഇടതു മുന്നണിയുടെ അംഗീകാരം; സത്യപ്രതിജ്ഞ ചൊവ്വാഴ്ച 10 മണിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ഇ പി ജയരാജ​ന്റെ മന്ത്രിപദത്തിന് ഇടതു മുന്നണിയുടെ അംഗീകാരം; സത്യപ്രതിജ്ഞ ചൊവ്വാഴ്ച 10 മണിക്ക്

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിന് ഇടതു മുന്നണിയുടെ അംഗീകാരം. സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. നാളെ രാവിലെ പത്തു മണിക്ക് രാജ്ഭവനിലാണ് ജയരാജന്റെ സത്യപ്രതിജ്ഞ.

ജയരാജനെ മന്ത്രിയാക്കാനുള്ള തീരുമാനവും സി പി എം മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റവും സി പി എം നേതാക്കള്‍ മുന്നണി യോഗത്തെ അറിയിച്ചു. സി പി എമ്മിന് അധിക മന്ത്രിയെ ലഭിക്കുമ്പോള്‍ സി പി ഐ ക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാനും നേരത്തേ ധാരണയായിരുന്നു.

സിപിഐയുടെ ചീഫ് വിപ്പ് ആരെന്ന് 20 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനിക്കും. മുല്ലക്കര രത്‌നാനാകരന്‍, കെ.രാജന്‍, ഇ.എസ്.ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ പേരുകള്‍ നിലവില്‍ പരിഗണയിലുണ്ട്.



from mangalam.com https://ift.tt/2nzQIwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages